പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാറിനെതിരെ നടക്കുന്ന മഞ്ഞക്കോട്ട് പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. തുടര്‍ച്ചയായ 9-ാം വാരാന്ത്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ എണ്‍പത്തിനാലായിരത്തോളം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ഓരോ തവണയും പ്രതിഷേധക്കാരുടെ എണ്ണം പതിന്മടങ്ങായാണ് വര്‍ധിക്കുന്നത്. ഇത് സര്‍ക്കാരിനെ വന്‍ പ്രതിരോധത്തില്‍ ആക്കുകയാണ്. കടുത്ത ആശങ്കയാണ് ഇപ്പോള്‍ സര്‍ക്കാരിന്.
പാരീസില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ നേരിടാന്‍ പോീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 244 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭത്തിനെതിരായി മറ്റന്നാള്‍ ദേശീയ തലത്തില്‍ സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.
Discussion about this post