40 പേരുമായി ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ് അപകടം; 14 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുപി (ഉത്തര്‍പ്രദേശ്) എഫ്ടി 7623 എന്ന രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ന്യൂഡല്‍ഹി: നാല്‍പത് ഇന്ത്യന്‍ യാത്രക്കാരുമായി നേപ്പാളിലേക്ക് പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 14 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യുപി (ഉത്തര്‍പ്രദേശ്) എഫ്ടി 7623 എന്ന രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ആംഡ് പോലീസ് ഫോഴ്സ് നേപ്പാള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) മാധവ് പൗഡലിന്റെ നേതൃത്വത്തില്‍ 45 പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊഖാറയില്‍, മജേരി റിസോര്‍ട്ടിലാണ് ഇന്ത്യന്‍ സഞ്ചാരികള്‍ താമസിച്ചിരുന്നത്.

Exit mobile version