ലണ്ടന്‍: പ്രശസ്ത മോഡല്‍ ശരീരത്തോട് ഒട്ടിപ്പിടിച്ച വസ്ത്രം ധരിച്ച് നടത്തിയ യോഗയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പക്ഷേ ഏവരുടെയും കണ്ണുകള്‍ ഓടിയത് അവതാരകനിലൂടെയായിരുന്നു. കാരണം ആ മുഖത്ത് തെളിഞ്ഞ അസ്വസ്ഥത തന്നെ. ലോക പ്രശസ്ത ടെലിവിഷന്‍ അവതാരകന് ഫിലിപ്സ് സ്കോഫീല്ഡിന്റെ മുഖത്തെ ഭാവപ്രകടനങ്ങളാണ് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.
ചാനലിന്റെ മോര്‍ണിംഗ് ഷോയിലാണ് യോഗാ പ്രകടനവുമായി പ്രശസ്ത മോഡല്‍ ഫ്രീന് മാ കാന്‍ എത്തിയത്. ഫിലിപ്സിന് കൂട്ടായി മറ്റൊരു അവതാരകയും ഉണ്ടായിരുന്നു. യോഗയെക്കുറിച്ചും തന്റെ ശരീര ഘടനയെക്കുറിച്ചുമൊക്കെ ഫ്രീന് വാചാലയായി. അത് നന്നായി ബോധിച്ച ഫിലിപ്സ് എല്ലാകാര്യങ്ങളും വ്യക്തമായി ചോദിച്ചുമനസിലാക്കി. തുടര്‍ന്ന് യോഗാ പ്രകടനമായി.
യോഗ പ്രകടനം തുടങ്ങിയതോടെ ശരീര വടിവുകളൊക്കെ വ്യക്തമായി. ഇതോടെ ഫിലിപ്സ് ആകെ അസ്വസ്ഥനായി. ഒന്നുരണ്ടുതവണ മോഡലിന്റെ ശരീരത്തിലേക്ക് കണ്ണോടിച്ചുവെങ്കിലും അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു. ശേഷം ശ്രദ്ധ ക്യാമറയില്‍ മാത്രമായി. ഒപ്പം മുഖത്തെ ചിരിമാഞ്ഞ് ഗൗരവമായി. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്.
Discussion about this post