ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവടങ്ങളിലാണ് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്.
നിചിനാനില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരങ്ങള്‍.
മിയാസാക്കിക്ക് പുറമെ, കൊച്ചി, എഹിം, കഗോഷിമ, ഒയിറ്റ പ്രിഫെക്ചറുകളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്‌കെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതിനിടെ, കഗോഷിമ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന സെന്‍ഡായി ആണവ നിലയത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ക്യൂഷു ഇലക്ട്രിക് പവര്‍ കമ്പനി പ്രസ്താവനയിറക്കി.