നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

കാഠ്മണ്ഡു: വീണ്ടും നേപ്പാളിൽ വിമാനദുരന്തം. ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ 18 മരണം സ്ഥിരീകരിച്ചു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.തകർന്ന വിമാനം ആളികത്തുകയും ചെയ്തത് അപകടത്തിന്റെ വ്യപ്തി കൂട്ടി.

നിലവിൽ 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ ജീവനക്കാരും ടെക്‌നിക്കൽ ഉദ്യോഗസ്ഥരും അടക്കം 19 പേരാണ് ഉണ്ടായിരുന്നത്.

ALSO READ- നിപ വൈറസ്: കേരളാ അതിര്‍ത്തിയില്‍ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് തമിഴ്നാട്

പരിക്കേറ്റ പൈലറ്റ് എംആർ ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റൺവേയിൽനിന്ന് വിമാനം തെന്നിമാറിയതിന്റെ കാരണം വ്യക്തമല്ല.

Exit mobile version