വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ കാറ് വാങ്ങിയതിനും പുസ്തകം പ്രസിദ്ധീകരിച്ചതിനും കത്തോലിക്കാ സഭ കന്യാസ്ത്രീയോട് വിശദീകരണം ചോദിക്കുന്ന അതേസാഹചര്യത്തില്‍, വത്തിക്കാന്‍ ഒളിംപിക്സിന് കന്യാസ്ത്രീകളുടെ ടീമിനെ അയക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ ഒളിംപിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്.
വത്തിക്കാന്റെ ഒളിംപിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. കന്യാസ്ത്രീകളും പുരോഹിതരും സ്വിസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രൊഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പുരോഹിതരാകും ടീമിനെ നയിക്കുക.’ ഒളിംപിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിംപിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു.
ഒളിംപിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം. ടീമംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. അതില്‍ കുറുകെ വെള്ളയും മഞ്ഞയും വരകളുണ്ടാകും. ഒളിംപിക്സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായിക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന്‍ ആലോചനയുണ്ട്.
Discussion about this post