‘അവര്‍ പിരിഞ്ഞത് ഞാന്‍ ജനിച്ചതിനാല്‍, അമ്മയുടെ മുഖത്ത് വിടരുന്ന പുഞ്ചിരി മറ്റൊരു ലോകത്ത് വെച്ച് കണ്ടോളം’ പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കാന്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്തു!

തന്റെ വരവോടെയാണ് അമ്മയും അച്ഛനും പിരിഞ്ഞതെന്ന തോന്നല്‍ ആണ് കൊലയാളിയുടെ വേഷം കെട്ടിയത്.

മെക്സികോ സിറ്റി: പിരിഞ്ഞു താമസിക്കുന്ന സ്വന്തം മാതാപിതാക്കളെ ഒരുമിപ്പിക്കാന്‍ പത്തുവയസുകാരി തൂങ്ങി മരിച്ചു. മെക്സികോയിലെ അഗസ്‌കാലിയെന്റെസിലാണ് സ്വന്തം അമ്മയുടെ മുഖത്തെ പുഞ്ചിരി കാണാന്‍ സ്വയം ഇല്ലാതായത്. ക്രിസ്ത്യന്‍ ഉത്സവമായ ത്രീകിങ്സ് ഡേയിലാണ് ഇവലിന്‍ നികോളി എന്‍, തന്റെ അമ്മയ്ക്കായി ജീവന്‍ കളഞ്ഞത്.

തന്റെ വരവോടെയാണ് അമ്മയും അച്ഛനും പിരിഞ്ഞതെന്ന തോന്നല്‍ ആണ് കൊലയാളിയുടെ വേഷം കെട്ടിയത്. അച്ഛനുമായി വേര്‍പെട്ട് ജീവിക്കുന്ന അമ്മ സന്തോഷവതിയായിരുന്നില്ല. അവര്‍ ഒരുമിക്കണമെങ്കില്‍ താന്‍ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പെണ്‍കുട്ടി കരുതി. ഇതോടെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നുലഭിച്ച കത്തില്‍ ആണ് ഇക്കര്യങ്ങല്‍ കുറിച്ചിട്ടുള്ളത്. ”ഡിയര്‍ ത്രീ കിങ്സ്… എന്റെ അമ്മ എന്നും സന്തോഷവതിയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ പിറവിയോടുകൂടി എന്റെ അമ്മയും അച്ഛനും പിരിഞ്ഞു. അതിനുശേഷം അമ്മയ്ക്ക് ജീവിതത്തില്‍ സന്തോഷം ലഭിച്ചിട്ടില്ല. അവര്‍ ഒരുമിക്കണം. അതിന് ഞാനില്ലാതാകണം. അമ്മ പറയുന്നപോലെ ഒരു പക്ഷേ ഞാന്‍ ജനിക്കാതിരുന്നുവെങ്കില്‍ അമ്മയ്ക്ക് ഇത്രയും ദുഖമുണ്ടാകില്ലായിരുന്നു. അമ്മേ… ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഈ ഉത്സവകാലത്ത് ഞാന്‍ അമ്മയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും എന്റെ മരണം”. ഇങ്ങനെയായിരുന്നു കത്തില്‍ എഴുതിയിരുന്നത്. ജനുവരി 6നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മെക്സിക്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയുടെ വാക്കുകളാകാം കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന കാരണത്താല്‍ അമ്മയ്ക്കെതിരെ കേസെടുക്കുമെന്ന സൂചനയും ഉണ്ട്.

Exit mobile version