അമേരിക്ക: സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി അലക്സാഡ്രിയ ഒക്കേഷ്യൊ – കോര്‍ട്ടസ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത അംഗമാണ് അലക്സാഡ്രിയ. തന്റെ പുതിയ ഓഫീസിനു മുന്പില് നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് 29 കാരിയായ അലക്സാഡ്രിയ സദാചാരവാദികള്‍ക്ക് മറുപടി നല്‍കിയത്.
I hear the GOP thinks women dancing are scandalous.
Wait till they find out Congresswomen dance too! 💃🏽
Have a great weekend everyone 🙂 pic.twitter.com/9y6ALOw4F6
— Alexandria Ocasio-Cortez (@AOC) January 4, 2019
അടുത്തയിടെ അലക്സാന്‍ഡ്രയെ സമൂഹമാധ്യമത്തില്‍ നാണം കെടുത്താനായി അവര്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആരോ പുറത്തു വിട്ടു. അതിനോടുള്ള അലക്സാന്‍ഡ്രയുടെ പ്രതികരണമാണ് ഈ വീഡിയോയില്‍. പുതിയ വീഡിയോ വന്നതോടെ ആദ്യത്തെ വീഡിയോ ഇട്ടയാള്‍ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി എന്നാണ് അവസാനം വന്ന് റിപ്പോര്‍ട്ട്.
മാത്രമല്ല, അലക്സാഡ്രിയയുടെ ധൈര്യത്തെ നവ മാധ്യമങ്ങളടക്കം നിരവധി പേര് പ്രശംസിച്ചു.
എതിര് രാഷ്ട്രീയ ചേരിയിലുള്ളവരാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ടത് എന്ന് കരുതുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, എതിരാളികള്‍ക്ക് അതേ നാണയത്തില്‍ തന്നെ അലക്സാഡ്രിയ മറുപടി നല്കി പ്രശംസ ഏറ്റുവാങ്ങുകയാണ് ഉണ്ടായത്.
Discussion about this post