വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമം. പൊതുവേദിയില്‍ സംസാരിക്കവെ ട്രംപിനുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു .
അദ്ദേഹത്തിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. പെന്‍സില്‍വാനിയയിലെ റാലിക്കിടെയായിരുന്നു സംഭവം. പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും ട്രംപിന്റെ മുഖത്തുനിന്ന് രക്തമൊഴുകുന്നത് വ്യക്തമായി കാണാം.
മുഴങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും വെടിയുണ്ട ശരീരത്തില്‍ തട്ടുന്നത് തനിക്ക് അനുഭവപ്പെട്ടുവെന്നും തന്റെ വലതു ചെവിയിലാണ് വെടിയേറ്റതെന്നുമാണ് സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്.
പരിക്കേറ്റ ട്രംപിനെ ഉടന്‍തന്നെ സുരക്ഷാ സേന സ്ഥലത്തു നിന്നു മാറ്റി. നിലവില്‍ ട്രംപ് സുരക്ഷിതനാണെന്നും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു.