നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു, 130 പേര്‍ക്ക് പരിക്ക്

130ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

അബുജ: നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 130ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നൈജീര്യയിലെ സെന്‍ട്രല്‍ പ്ലേറ്റോ സംസ്ഥാനത്താണ് അപകടമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ജോസിലെ സെന്റ് അക്കാദമിയാണ് മണ്ണിലേക്ക് കുഴിഞ്ഞ് പോയത്.

കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധി കുടുങ്ങി പോവുകയായിരുന്നു. എക്‌സവേറ്ററുകളും ചുറ്റികകളും വെറും കൈകളും കമ്പികളും അടക്കമുള്ള ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പുറത്തെടുത്തത്.

കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികള്‍ ചികിത്സയിലാണ. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കെട്ടിടം തകരാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയില്‍ കനത്ത മഴയാണ് ഇവിടെ പെയ്തത്. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ കെട്ടിടം മണ്ണിലേക്ക് കുഴിഞ്ഞ് പോയത്. രാവിലെ ക്ലാസ് ആരംഭിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Exit mobile version