ചികിത്സിക്കാന്‍ പണമില്ല, പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് അച്ഛന്‍! ദാരുണം

ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ 15ദിവസം മാത്രം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചിട്ട് പിതാവ്

ഇസ്ലാമാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ജീവനോടെ കുഴിച്ചിട്ടു. പാക്കിസ്ഥാനിലെ തരുഷായിലാണ് ദാരുണ സംഭവം നടന്നത്. എആര്‍വൈ ആണ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ പിതാവ് തയ്യബിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് മകള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ക്രൂരകൃത്യം ചെയ്യേണ്ടി വന്നതെന്ന് പിതാവ് പോലീസിന് മൊഴി നല്‍കി.

കുഞ്ഞിനെ സഞ്ചിയിലാക്കിയാണ് ഇയാള്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.

Exit mobile version