ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റി, ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും

ഹൂസ്റ്റന്‍: ബഹിരാകാശത്ത് കുടുങ്ങി സഞ്ചാരി സുനിത വില്യംസും സഹയാത്രികന്‍ ബച്ച് വില്‍മോറും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റിയതിനാല്‍ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇന്ത്യന്‍ വംശജയായ സുനിതയും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത് ഈ മാസം അഞ്ചിനാണ്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദര്‍ശനവും ബോയിങ് സ്റ്റാര്‍ലൈനറിന്റെ കന്നിയാത്രയുമായിരുന്നു.

also read:കാസര്‍കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; കാറിലുണ്ടായിരുന്ന യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

ഏഴിന് ഇവര്‍ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നു. എന്നാല്‍ യാത്ര പലതവണ മാറ്റിവെക്കേണ്ടി വന്നു. ഒടുവില്‍ 26ന് മടങ്ങിവരാനിരിക്കെ യാത്ര വീണ്ടും മുടങ്ങി.

അതേസമയം, സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. എന്നാല്‍, അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്.

Exit mobile version