വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ അപകടമുണ്ടായെന്ന് അറിയാതെ വിമാനത്താവള അധികൃതര്‍

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഷിഫോള്‍ വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവം. വിമാനം ഡെന്‍മാര്‍ക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.

അതേസമയം, മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാസഞ്ചര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് യുവാവ് മരിച്ചത്. ഹബ്ബിന്റെ ടെര്‍മിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്.

also read:പുണെ അപകടം:പതിനേഴുകാരനെ രക്ഷിക്കാൻ ഡോക്ടർ കൈക്കൂലി വാങ്ങിയത് 2.5 ലക്ഷം; സർവീസിൽ നിന്ന് പിരിച്ചുവിട്ടു;നടപടി രക്തസാംപിൾ മാറ്റിയതിന്

ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്. ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളായിരുന്നു ഏര്‍പ്പെടുത്തിയത്. ഇത് മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

വിമാനത്തില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോര്‍ഡര്‍ പൊലീസ് പറഞ്ഞു.

Exit mobile version