റാഫയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ; ഏഴ് മരണങ്ങൾ കൂടി; പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അയൽലാൻഡും സ്‌പെയിനും നോർവേയും

ഇസ്രയേൽ-പാലസ്തീൻ സംഘർഷം തുടരുന്നതിനിടെ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. യുദ്ധഭീതിയിൽ പാലസ്തീനിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാലായനം ചെയ്ത് റാഫയിലെ ടെന്റുകളിൽ അഭയം തേടിയവരാണ് ആക്രമണത്തിന് ഇരയായത്. ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്ന, ഡ്രോൺ ആക്രമണത്തിൽ ചൊവ്വാഴ്ച മാത്രം സാധാരണക്കാരായ ഏഴ്പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.

സുരക്ഷിത കേന്ദ്രമെന്ന് വിലയിരുത്തിയ തെക്കൻ റാഫയിലെ താമസസ്ഥലങ്ങളിലാണ് ഇസ്രയേലിന്റെ കടുത്ത ആക്രമണം നേരിടുന്നത്. ഞായറാഴ്ച തെക്കൻ റാഫയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 13 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ നിയന്ത്രണ രേഖ കടന്ന് തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചിരിക്കുന്നത്. ദൗർഭാഗ്യകരമായ സംഭവമാണെന്നും ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമായിരുന്നു സൈന്യം നടത്തിയതെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.

കത്തിക്കരിഞ്ഞ ടെന്റുകളുടെയും മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ക്യാംപുകളുടെയും വിവരും പുറത്തെത്തിയതോടെ ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയാണ്. ഇതിനിടെയാണ് ഇസ്രയേൽ ചൊവ്വാഴ്ച വീണ്ടും ആക്രമണം നടത്തിയത്. നിലവിൽ ദശലക്ഷം ജനങ്ങളാണ് യുദ്ധഭീതിയിൽ പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്.

ALSO READ- കാമുകന്റെ മദ്യപാനശീലത്തെ ചൊല്ലി തർക്കം; ഭയപ്പെടുത്താനായി പാളത്തിലേക്ക് ചാടി; പാഞ്ഞെത്തിയ ട്രെയിനിടിച്ച് യുവതിക്ക് ദാരുണമരണം

അതേസമയം, റാഫയുടെ ഹൃദയഭാഗത്തേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ ഷെൽ ആക്രമണം തുടരുകയാണെന്നും അൽജസീറ ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇവിടങ്ങളിലുള്ള ജനങ്ങൾ ഡ്രോൺ ആക്രമണം ഭയന്ന് ടെന്റ് വിട്ടു പുറത്തിറങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്.

പ്രവർത്തനരഹിതമായ കുവൈത്തി ആശുപത്രിയുടെ പരിസരത്തേക്കും ഷെല്ലാക്രമണം വ്യാപിച്ചിരിക്കുകയാണ്. റാഫയിൽ നിലവിൽ ഒരു ആശുപത്രി മാത്രമാണ് പ്രവർത്തിക്കു
ന്നത്. സുരക്ഷിതമെന്ന് കരുതിയിരുന്ന അൽ-മവാസി മേഖലയിലും ആക്രമണം രൂക്ഷമായതോടെ രക്ഷനേടാനായി ജനങ്ങളുടെ പാലായനം തുടരുകയാണ്.

ആക്രമണം രൂക്ഷമായതോടെ ഇസ്രയേലിന് തിരിച്ചടിയായി രണ്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പടെ മൂന്ന് രാജ്യങ്ങൾ കൂടി പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. സ്‌പെയിൻ, അയർലൻഡ് നോർവേ എന്നീ രാജ്യങ്ങളാണ് പാലസ്തീനെ ഒദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നത്. ഇതിനിടെ, റഫയിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ച് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Exit mobile version