സിംഗപ്പുർ എയർലൈൻസ് മിനിറ്റുകൾക്കുള്ളിൽ 6000-അടി താഴേക്ക്; അകത്ത് സീലിങിൽ ചെന്നിടിച്ചും ആടിയുലഞ്ഞും യാത്രക്കാർ; ഒരു മരണം

ബാങ്കോക്ക്: ആകാശച്ചുഴിയിൽപെട്ട് സിംഗപ്പുർ എയർലൈൻസിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിച്ചതോടെയാണ് യാത്രക്കാർക്ക് പലർക്കും വിമാനത്തിനകത്ത് ഉയർന്നുപൊങ്ങി സീലിംഗിൽ പോയി തലയടിച്ചതിനെ തുടർന്ന് പരിക്കേറ്റത്. വിമാനത്തിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇതിനിടെ പുറത്തെത്തി.

യാത്രക്കാരുടെ സാധനങ്ങൾ നിലത്തുവീണുകിടക്കുന്നതിന്റെയും യാത്രക്കാർ അവശരാകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഓക്സിജൻ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് വന്ന നിലയിലാണ്.

വിമാനം അഞ്ച് മിനിട്ടിനുള്ളിൽ 6000-അടി താഴ്ന്നതാണ് സീറ്റ്‌ബെൽറ്റ് ധരിക്കാത്ത യാത്രക്കാർക്ക് സാരമായ പരിക്കേൽപ്പിച്ചത്. ഫ്ളൈറ്റ്റഡാർ 24-ന്റെ റിപ്പോർട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളിൽ 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി.

ALSO READ- കെഎസ്ആർടിസി ബസ് വൈകി യാത്ര മുടങ്ങിയോ? എങ്കിൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും; ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് പിഴ

അപകടത്തിൽ 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടർന്നാകാമെന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലെ എയർപോർട്ട് ജനറൽ മാനേജർ കിറ്റിപോങ് പറഞ്ഞു. യാത്രക്കാരന്റെ മരണത്തിൽ സിംഗപ്പുർ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി.

Exit mobile version