ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയ്ക്ക് മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ അംഗീകാരം. ഹൂസ്റ്റണ്‍ മേയര്‍ ഷില്വ്സ്റ്റര് ട്യൂണറുടെ സ്പെഷല്‍ അഡ്വൈസറായ മിനാല്‍ പട്ടേല്‍ ഡേവിസിനാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്.
മിനാല്‍ പട്ടേല്‍ ഡേവിസിനെ വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് അടക്കമുള്ള വിശിഷ്ട അതിഥികളടങ്ങുന്ന പ്രത്യേക പരിപാടിയില്‍ ആദരിച്ചു. ഹൂസ്റ്റണ്‍ നഗരം കേന്ദ്രീകരിച്ചാണ് മേയറുടെ കീഴില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മിനാല്‍ നേതൃത്വം നല്‍കിയത്. വിജയകരമായി മുന്നോട്ടുപോയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മനുഷ്യക്കടത്തിനെതിരെ ഹൂസ്റ്റണ്‍ നടപ്പാക്കിയ പദ്ധതികള്‍ ദേശീയ, അന്തര്‍ദേശീയ പരിപാടികളില്‍ മിനാല്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post