ടെക്സാസ്: വീടിനടുത്ത് പാമ്പിനെ കണ്ടാല്‍ പിന്നെ ആകപ്പാടെ ശങ്കയാണ്. ഇനിയും ഉണ്ടാകുമോ എന്ന് അത്തരത്തില്‍ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടപ്പോള്‍ വേറെ ഉണ്ടാകുമോ എന്നറിയാന്‍ പിന്നാലെ ചെന്ന് നോക്കിയതാ… ഒന്നു നോക്കിയതേ ഓര്‍മ്മയുള്ളൂ.. പിന്നെ ഒന്നും ഓര്‍മ്മയില്ല… ഒന്നല്ല അമ്പതിലധികം അണലിക്കൂട്ടങ്ങള്‍ തലകറങ്ങുന്ന കാഴ്ച. യുഎസിലെ ടെക്സാസിലുള്ള ബോബി കവാന്റെ കൃഷിയിടത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍.
സംഭവം ഇങ്ങനെ..
ഡിസംബര്‍ അവസാന വാരമാണ് ബോബി കവാലും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കൃഷിഭൂമിയില്‍ വളരെക്കാലമായി പൂട്ടിക്കിടന്ന ഷെഡു തുറക്കാന്‍ ചെന്നത്. ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് മൂവരുടേയും ശ്രദ്ധയില്‍ പെട്ടു. പലകകള്‍ കൊണ്ടു നിര്‍മിച്ച ഷെഡിന്റെ തറനിരപ്പിനടിയിലേക്കാണ് അത് ഇഴഞ്ഞു കയറിയത്.
ഷെഡ് ഉയര്‍ത്തി നോക്കിയപ്പോഴാണ് ഭയപ്പെടുത്തുന്ന കാഴ്ച അവര്‍ കണ്ടത്. കൂട്ടമായി അണലികള്‍ ഷെഡിനടിയില്‍ പതുങ്ങിയിരിക്കുന്നു. ഭീകരദൃശ്യങ്ങള്‍ കണ്ട് മൂവരും ഞെട്ടി പിന്നോട്ട് മാറി. ആദ്യം ഭയന്നെങ്കിലും പിന്നീട് ഷെഡ് ഉയര്‍ത്തി പിന്നിലേക്ക് മാറ്റിവച്ചു. അസാമാന്യമായ തണുപ്പായതിനാല്‍ വിഷപ്പാമ്പിന് കൂട്ടം മെല്ലെയാണ് ഇഴഞ്ഞിറങ്ങിയത്. സുഹൃത്തായ മാറ്റ് സ്റ്റാന്‍ലിയാണ് ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. പാമ്പുകളില്‍ നിന്നു മൂവരും കൃത്യമായ അകലം പാലിച്ചിരുന്നതിനാല്‍ സുരക്ഷിതരായിരുന്നു.
അതീവ അപകടകാരികളായ അണലി പാമ്പുകളെ അവിടെ ഉപേക്ഷിക്കാന്‍ അവര്‍ തയാറായില്ല. നീണ്ട കമ്പുകള്‍ ഉപയോഗിച്ച് പാമ്പുകളെ ഒഴിഞ്ഞ ജാറുകളില്‍ നിറയ്ക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അമ്പതിലധികം പാമ്പുകള്‍ അവിടെയുണ്ടായിരുന്നുവെങ്കിലും 36 എണ്ണത്തിനെ വരെയേ എണ്ണാന്‍ കഴിഞ്ഞുള്ളൂ. പിടികൂടിയ പാമ്പുകളെ പിന്നീട് ജനവാസ മേഖലയില്‍ നിന്ന് അകന്നുമാറി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി തുറന്നു വിട്ടെന്ന് മൂവരും വ്യക്തമാക്കി. ബോബി കവാന്റെ ഭാര്യയായ ജെസീക്കയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ അപൂര്‍വ ദൃശ്യങ്ങള്‍ പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
Discussion about this post