ടോക്കിയോ: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പിസയ്ക്കുള്ള മാവ് കുഴയ്ക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. പിന്നാലെ ഡൊമിനോസ് രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്. മൂക്കിലിട്ട വിരല്‍ കൊണ്ട് മാവ് കുഴയ്ക്കുന്ന ജീവനക്കാരന്റെ വീഡിയോയാണ് വൈറലായിരുന്നത്.
വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയരുകയും സംഭവം നടന്ന ഡൊമിനോസ് സ്റ്റോര്‍ അടയ്ക്കുകയും ചെയ്തു. വീഡിയോയില്‍ ഉള്‍പ്പെട്ട ജീവനക്കാരെ പുറത്താക്കിയതായും ഡൊമിനോസ് അറിയിച്ചു.
ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ അമാഗസാക്കി ഡൊമിനോസ് സ്റ്റോറിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍ കാണുന്ന ജീവനക്കാരന് കുഴച്ച മാവ് ഉപയോഗിച്ച് പിസ നിര്‍മിച്ചിട്ടില്ലെന്നും ഈ മാവ് നശിപ്പിച്ചതായും ഡൊമിനോസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോക്താക്കള്‍ക്കുണ്ടായ അസ്വസ്ഥതയില്‍ ദു:ഖമുണ്ടെന്നും ഡൊമിനോസ് അറിയിച്ചു. വീഡിയോയില്‍ കാണുന്ന യുവാവ് തെറ്റ് സമ്മതിച്ചതായും ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Domino's Japan has apologized after someone uploaded a video that appears to show one of its employees picking his nose whole kneading pizza dough. The branch in question (in Amagasaki) was swiftly closed and the people involved may face legal action.pic.twitter.com/oeiqmMp6fY
— Jeffrey J. Hall 🇯🇵🇺🇸 (@mrjeffu) February 12, 2024
Discussion about this post