വാഷിംങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോ നഗരത്തില്‍ മരിച്ച നാല് പേരെയും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പോലീസ് വ്യക്തമാക്കി.
ഭര്‍ത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളു.
മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പോലീസ് പിന്നീട് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിരുന്നു.
Discussion about this post