ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ബക്കിങാം കൊട്ടാരം തന്നെയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു.
അതേസമയം, എന്ത് തരം അര്‍ബുദം ആണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി.
ALSO READ കേരളത്തില്‍ വെളുത്തുള്ളി വില കുത്തനെ മുകളിലേക്ക്, കിലോയ്ക്ക് 150രൂപയുടെ വര്‍ധനവ്
പൊതു പരിപാടികള്‍ ഒഴിവാക്കി, ചാള്‍സ് ചികിത്സ ആരംഭിച്ചതായാണ് വിവരം. രാജാവ് എന്ന പദവിയില്‍ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.
Discussion about this post