മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണെന്നാണ് സൂചന.
റഷ്യ – യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്. തടവുകാരെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടു പോകുന്നതിനിടെയാണ് അപകടം.
വിമാനത്തിലെ 6 ക്രൂ മെമ്പര്‍മാരും 3 റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി റഷ്യന്‍ ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചു.