അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു, അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകള്‍. ടോളോ ന്യൂസ് ആണ് ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. മോസ്‌കോയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഡിഎഫ് 10 എന്ന മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണതെന്ന് ഡിജിസിഎ അറിയിച്ചു.

also read:മദ്യപാനത്തെ ചൊല്ലി വാക്കേറ്റം, കല്ലു കൊണ്ട് തലക്കടിച്ച് പിതാവ്, 31വയസ്സുകാരന്‍ മരിച്ചു

അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം, വിമാനത്തില്‍ ഇന്ത്യാക്കാര്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യന്‍ വിമാനമാണ് തകര്‍ന്നുവീണതെന്നായിരുന്നു ടോളോ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിമാനമല്ല അപകടത്തില്‍പ്പെട്ടതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version