ടെഹ്റാൻ: ഇറാനിൽ മുൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തിനിടെ ഇരട്ട ബോംബ് സ്ഫോടനം. 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
2020 ജനുവരിയിൽ ഇറാഖിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ജനറൽ ഖാസിം സുലൈമാനി മരണപ്പെട്ടത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ (510 മൈൽ) തെക്കുകിഴക്കായി കെർമാനിലെ ജനറൽ ഖസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനങ്ങൾ നടന്നത്.
ഈ ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു.
സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്ഫോടനത്തിന് കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ തീവ്രവാദി ആക്രമണമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. 20 പേര് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post