ആദ്യം കിരിബാത്തി, പിന്നാലെ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും, ലോകമെമ്പാടും പുതുവത്സര ആഘോഷങ്ങൾ; ഒരുക്കവുമായി ഇന്ത്യയും

സിഡ്‌നി: ലോകമെമ്പാടും ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി. കിരിബാത്തി എന്ന ദ്വീപ് രാജ്യത്ത് 12 മണി പുലർന്നതോടെ ലോകം 2024നെ വരവേറ്റു. പുത്തൻപ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ടാണ് 2024ന്റെ വരവ്.

മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന കിരിബാത്തിയിലാണ് ലോകത്ത് ആദ്യമായി 2024 പിറന്നത്. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്. പിന്നാലെ ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും പുതുവർഷം പിറന്നു. പുതുവർഷ ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഇവിടങ്ങളിലെല്ലാം വെടിക്കെട്ടുകളും വർണക്കാഴ്ചകളും നിറഞ്ഞു.

ALSO READ- ഓൺലൈൻ റമ്മിക്ക് അടിമ; നഷ്ടമായ മൂന്ന് ലക്ഷം തിരികെപ്പിടിക്കാൻ വയോധികയുടെ മാല പിടിച്ചുപറിച്ചു; ഒടുവിൽ പ്രതി പിടിയിൽ

അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക.

Exit mobile version