‘ഭായി 1000 ശതമാനം ഫിറ്റാണ്’; ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഛോട്ടാ ഷക്കീൽ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് പാകിസ്താനിലെ ആശുപത്രിയിൽ മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ദാവൂദിന്റ അടുത്ത കൂട്ടാളി ഛോട്ടാ ഷക്കീൽ. ദാവൂദ് ഇബ്രാഹിം ആരോഗ്യവാനാണെന്ന് പ്രതികരിച്ച ഷക്കീൽ, പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ടെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘ഭായിയുടെ മരണത്തെ സംബന്ധിച്ചുള്ള കിംവദന്തികൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1000 ശതമാനം ഫിറ്റാണ്’ എന്നായിരുന്നു ഛോട്ടാ ഷക്കീലിന്റെ വാക്കുകൾ. കാലങ്ങളായി കേൾക്കുന്നതാണ് ഇത്തരം കിവംദന്തികളെന്നും ഛോട്ടാ ഷക്കീൽ പറഞ്ഞു.

പാകിസ്താനിൽ ദാവൂദിനെ സന്ദർശിച്ചിരുന്നെന്നും ആ സമയം പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ പറഞ്ഞു. വിഷബാധയേറ്റ് ദാവൂദ് ഇബ്രാഹിം മരിച്ചെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നുമൊക്കെ പലചരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയത്.

ALSO READ- പന്തളത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും സുരക്ഷിതരായി കണ്ടെത്തി

ഞായറാഴ്ച രാത്രി ഒരു പാകിസ്താനി യൂട്യൂബർ റാണ് ദാവൂദിന് വിഷബാധയേറ്റെന്ന് പറഞ്ഞ് വീഡിയോ പുറത്തിറക്കിയതോടയാണ് ഇക്കാര്യം വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞദിവസങ്ങളിൽ പാകിസ്താനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതും ദാവൂദിന്റെ ആരോാഗ്യസ്ഥിതിയുമായി ബന്ധപ്പെടുത്തി ചർച്ചയായിരുന്നു.

ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിലുള്ള പാകിസ്താനിലെ നിരവധി ഭീകരർ അടുത്തിടെ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ദാവൂദിന്റെ ആരോഗ്യനില വഷളായ വാർത്തയും എത്തിയത്. എന്നാൽ, ദാവൂദിന്റെ ബന്ധുക്കൾ ഈ റിപ്പോർട്ടുകൾ തള്ളിയിരുന്നു.

Exit mobile version