കറാച്ചി: ഇന്ത്യയിൽ അധോലോകം കെട്ടിപ്പടുത്ത കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ച്രികിത്സയിൽ തുടരുന്നതായി റിപ്പോർട്ട്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വിഷം ഉള്ളിൽച്ചെന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് വിവരം പുറത്തുവന്നത്. ആശുപത്രിയിൽ വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്.
ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംേൈബപൊലീസ്. അതേസമയം, രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികൾ രാജ്യത്ത് ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും ദാവൂദ് ഇബ്രാഹിമിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Discussion about this post