മെക്സികോ: ദേഹം നിറയെ രോമമുള്ള ഏതോ ജീവി ചുരുണ്ട് കിടക്കുന്നത് പലരുടെയും കണ്ണില്‍ ഉടക്കിയിരുന്നു. പക്ഷേ എല്ലാവരും വഴിമാറി പോയി. പക്ഷേ ആ ജീവിയെ തൊട്ടുണര്‍ത്തി അതിനുള്ളില്‍ എന്താണെന്നും തിരിച്ചറിയാനായി വിനോദ സഞ്ചാരികള്‍ ഒരു കോല് എടുത്ത് തൊട്ടു നോക്കുകയായിരുന്നു. ശേഷം ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഒരുകൂട്ടം ചിലന്തികള്‍ അതില്‍നിന്ന് പുറത്തുവന്നത്.
‘ചുരുണ്ട് കിടന്നുറങ്ങുന്ന ഭീകരജീവി’ എന്ന അടിക്കുറിപ്പോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അത്ഭുതത്തോടെയാണ് ജനം ഈ വീഡിയോ കാണുന്നത്. ഇങ്ങനെ സംഭവിക്കുമോ എന്നാണ് സംശയം. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്.
മെക്സിക്കോയിലെ അലാമോസിലെ കുന്നിന് മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പാറയിടുക്കുകളില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന രോമാവൃതമായ ജീവിയെന്നാണ് വീഡിയോ പകര്‍ത്തിയവര്‍ കരുതിയത്. ‘രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന് അറിയില്ല. പക്ഷേ അത് കിടന്നുറങ്ങുകയാണെന്ന് തോന്നുന്നു,’ വീഡിയോയില്‍ ഒരാള്‍ പറയുന്നു.
തുടര്‍ന്ന് എന്ത് ജീവിയാണ് അതെന്ന് അറിയാനായി യാത്രക്കാരില്‍ ഒരാള്‍ കമ്പ് കൊണ്ട് അതിനെ തൊടുകയായിരുന്നു. അപ്പോഴാണ് ഒരുകൂട്ടം ചിലന്തികള്‍ അതില്‍നിന്ന് പുറത്തുവരുന്നതായി കണ്ടത്. ചിലന്തികള്‍ കൂട് കൂട്ടിയ വലയായിരുന്നു അത്. സഞ്ചാരികള്‍ വടി കൊണ്ട് തൊട്ടപ്പോള്‍ ചിലന്തിവല പൊട്ടി താഴെ വീഴുകയും ചിലന്തികള്‍ പുറത്തേക്ക് വരികയുമായിരുന്നു.
Ayer explorando #Alamos# Sonora… lo que parecía ser un animal dormido en un cuevita resultó ser algo más sorprendente! pic.twitter.com/gJry170M5c
— Rada SC (@Rada_SC) 29 December 2018
Discussion about this post