ലിവര്‍പൂര്‍: താന്‍ ഓമനിച്ചു വളര്‍ത്തിയ മൂന്ന് ആണ്‍മക്കളും സ്വന്തമല്ലെന്ന് അറിഞ്ഞത് നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം. നാൡത്രയും ഇക്കാര്യം രഹസ്യമക്കി വെച്ച മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി ബിസിനസുകാരന്‍. ലിവര്‍പൂളില്‍ നിന്നുള്ള ബിസിനസുകകാരന്‍ റിചാര്‍ഡ് മാസണ്‍ (55)ആണ് ഭാര്യയ്‌ക്കെതിരെ കേസ് കൊടുത്തത്. കുട്ടികളെ പ്രസവിച്ചുവളര്‍ത്തിയതിന്റെ പേരില്‍ വിവാഹമോചന സമയത്ത് മുന്‍ ഭാര്യ കെയ്റ്റ് നാല്‍പ്പതു ലക്ഷം പൗണ്ട് ജീവനാംശമായി വാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കണമെന്നാണ് മാസന്റെ ആവശ്യം.
തനിക്ക് സിസ്റ്റിക് ഫൈപ്രോസിസ് ബാധിച്ചിരുന്നുവെന്ന് 2016ല്‍ ഡോക്ടര്‍ പറയുമ്പോഴാണ് മാസണ്‍ അറിഞ്ഞത്. ഈ രോഗം ബാധിക്കുന്ന പുരുഷന്മാര്‍ക്ക് ജൈവികമായി കുട്ടികളുണ്ടാകാന്‍ സാധ്യത ഇല്ല എന്ന്. ഇതാണ് തിരിച്ചറിവിലേയ്ക്ക് വഴിവെയ്ക്കാന്‍ ഇടയായത്. മാസണ് ഒരിക്കലും മൂന്നു കുട്ടികളുടെ പിതാവാകാന്‍ കഴിയില്ലെന്ന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞതോടെ എല്ലാ സത്യങ്ങളും അതോടെ വെളിപ്പെടുകയായിരുന്നു.
കുട്ടികള്‍ തന്റേത് തന്നെ അല്ലെന്ന് ഉറപ്പിക്കാന്‍ അയാള്‍ മൂന്നു മക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. 23 വയസ്സുള്ള മൂത്ത മകനും 19 വയസ്സ് വീതമുള്ള ഇളയ ഇരട്ടകുട്ടികളുടെയും ജൈവശാസ്ത്രപരമായ പിതാവ് മാസണ്‍ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതും കേസിന്റെ ബലം കൂട്ടി. പിതൃത്വ കേസ് ഫയല്‍ ചെയ്തതോടെ കുട്ടികളും ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു.