റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ; ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസിന്റെ ആയുധശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ഗാസ സിറ്റി: ഗാസയിലെ നഴ്സറി സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ ശേഖരിച്ചുവെച്ചിരുന്നതായി ഇസ്രയേൽ സൈന്യം. ഇത് തെളിയിക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് നഴ്‌സറി സ്‌കൂളിൽ ശേഖരിക്കപ്പെട്ടതെന്ന് വീഡിയോ സഹിതം ഇസ്രയേൽ പ്രതിരോധസേനയുടെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

നേരത്തെ മുതൽ തന്നെ സായുധ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഐഡിഎഫ് ഓപറേഷനിടെയാണ് കുട്ടികൾ പഠിക്കുന്ന കിൻഡർഗാർട്ടൻ സ്‌കൂളുകളിൽ ആയുധശേഖരം കണ്ടെത്തിയത്.

സ്‌കൂളിന്റെ ഉള്ളറകളിൽ മോട്ടർ ഷെല്ലുകൾ അടുക്കിവെച്ചിരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഐഡിഎഫ്. പുറത്തുവിട്ട മറ്റൊരു പോസ്റ്റിൽ സ്‌കൂളിൽനിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങളുമുണ്ട്. നേരത്തെ, അൽ ശിഫ ആശുപത്രിയിൽ ഹമാസുകാരുടെ ഭൂഗർഭതാവളം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചിരുന്നു.

ALSO READ- സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം, മലയാളിയായ ജവാന് ദാരുണാന്ത്യം

ഇതിനൊപ്പം തന്നെ വടക്കൻ ഗാസയിലെ റൻതീസി ആശുപത്രിയിലും ഹാസിന്റെ തുരങ്കമുണ്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. അൽ ഖുദ്‌സ് ആശുപത്രിയിൽ വൻ ആയുധശേഖരവും കണ്ടെത്തി .ഈ മൂന്ന് ആശുപത്രികളെയും കവചമാക്കി ഹമാസ് യുദ്ധം ചെയ്യുകയായിരുന്നെന്ന് സൈന്യം എക്സിലൂടെ ആരോപിച്ചു. ആശുപത്രിയിൽ നിന്ന് ആയുധങ്ങൾ നിറച്ച വാഹനവും കണ്ടെത്തിയിരുന്നു.

Exit mobile version