ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് എതിരെ വിമർശനവുമായി ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാൻ നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇസ്രയേലിന്റെ യുദ്ധം നിരർത്ഥകമെന്ന് വിമർശിച്ചത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കിൽ അവിടെ നടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായേലിന് വിജയം കാണാനാവില്ലെന്ന് മസ്‌ക് ചൂണ്ടിക്കാണിച്ചു.
ഇസ്രായേൽ-ഗാസ യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തോടായിരുന്നു മസ്‌കിന്റെ പ്രതികരണം. ‘നിങ്ങൾ ഗാസയിൽ ആരുടെയെങ്കിലും കുട്ടിയെ കൊന്നാൽ, നിങ്ങൾ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം.’
ALSO READ- മാധ്യമപ്രവർത്തകയുടെ പരാതി; സുരേഷ് ഗോപി ബുധനാഴ്ച പോലീസിനു മുന്നിൽ ഹാജരാകും
‘ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ഹമാസ് അതി ക്രൂരമായ കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ അതിന് വിപരീതമായി തങ്ങൾക്കാവുന്ന കാരുണ്യ പ്രവർത്തനങ്ങളാണ് ഇസ്രായേൽ ചെയ്യേണ്ടിയിരുന്നത്. അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ’- എന്നും മസ്‌ക് പറഞ്ഞു.
ഇസ്രായേല്‍ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം. എന്നാല്‍, ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസ്രായേല്‍ ആശുപത്രികള്‍ നല്‍കുകയും ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും അവശ്യ മരുന്നുകള്‍ എത്തിക്കുകയും ചെയ്യണമെന്നും മസ്‌ക് പറഞ്ഞു
Discussion about this post