വാഷിങ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അപ്രതീക്ഷിതമായി രാജിപ്രഖ്യാപിച്ചു. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം കൂടി ശേഷിക്കേയാണ് രാജി. അടുത്ത മാസം രാജിവയ്ക്കുമെന്നാണ് ജിം അറിയിച്ചിരിക്കുന്നത്. പകരം ഇടക്കാല പ്രസിഡന്റായി ലോകബാങ്ക് സിഇഒ ക്രിസ്റ്റലീന ജോര്‍ജീവ ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കും.
2012ലാണ് ജിം ആദ്യമായി ലോകബാങ്ക് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. 2017ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടു തവണയായി ആറു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പടിയിറക്കം. ഇക്കാലയളവില്‍ ലോകബാങ്ക് ലക്ഷ്യമിട്ട പദ്ധതികള്‍ വിജയകരമായിരുന്നുവെന്ന് ജിം അവകാശപ്പെടുന്നു.
വികസ്വര രാജ്യങ്ങളില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് 49 കാരനായ ജിം രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്.