ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച തുക പാലസ്തീന് നൽകി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. 3,20,000 ഡോളർ (2,66,10,800 രൂപ) ആണ് നായിക് പാലസ്തീന് കൈമാറിയിരിക്കുന്നത്. സാക്കിർ നായിക്കിനെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി രാമസാമിക്ക് എതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
മലേഷ്യൻ ഹൈക്കോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസ് ആണ് വിധി പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് നഷ്ടപരിഹാരത്തുക പാലസ്തീന് നൽകുന്നതായി നായിക് എക്സിൽ കുറിച്ചത്.
‘ഇസ് ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ അഖ്സ പള്ളി സംരക്ഷിക്കുന്നതിൽ സാമുദായത്തിനായി ഫലസ്തീനികൾ നിർബന്ധമായ കടമ നിറവേറ്റുകയാണ്.’
ALSO READ- നടി അമലപോൾ വിവാഹിതയായി; വരൻ സുഹൃത്തായ ജഗദ് ദേശായി
‘പാലസ്തീൻ ചെറുത്തുനിൽപ്പിന് സർവ്വശക്തൻ സ്ഥിരതയും വിജയവും നൽകട്ടെ. ഫലസ്തീനിലെ സഹോദരീ സഹോദരന്മാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അടിച്ചമർത്തുന്നവർക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഏറ്റവും ഉയർന്ന പദവി ലഭിക്കുകയും ചെയ്യട്ടെ’ -എന്ന് സാക്കിർ നായിക് കുറിച്ചു.
Discussion about this post