ഗാസ: ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ ലക്ഷക്കണക്കിനാളുകളാണ് ദുരിതത്തിലായത്. വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ കടുത്ത ദുരിതത്തിലാണ് അവിടെയുള്ള സാധാരണ ജനങ്ങള്‍.
ഇപ്പോഴിതാ യുദ്ധഭൂമിയില്‍ നിന്ന് സന്തോഷമുള്ളൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. തുരുതുരാ ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ ഗാസയുടെ മണ്ണില്‍ ഒരു കുഞ്ഞു പിറന്നു വീണു.
റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകനായ അച്ഛന്‍ മുഹമ്മദ് സലേം യുദ്ധമുഖത്ത് നിന്ന് അവനെ കാണാന്‍ ഓടിയെത്തി. ഗാസയിലെ അല്‍ സഹാബാ ആശുപത്രിയിലെ മെറ്റേണിറ്റി വാര്‍ഡിലാണ് ഭാര്യയെയും തന്റെ കുഞ്ഞിനേയും കാണാന്‍ സലേം എത്തിയത്.
വൈകാതെ യുദ്ധമുഖത്തേക്ക് തന്നെ മുഹമ്മദ് സലേമിന് തിരികെ പോകണം. സ്ഥിതി കൂടുതല്‍ വഷളായാല്‍ ഭാര്യയും കുഞ്ഞുങ്ങളുമായി ചിലപ്പോള്‍ നാട് വിടേണ്ടിയും വന്നേക്കാം.
അതേസമയം, ബോംബുകള്‍ വര്‍ഷിക്കുന്ന ഗാസയുടെ മണ്ണിലേക്ക് ഒന്നുമറിയാതെയാണ് അബ്ദുള്ള പിറന്നുവീണത്. ഗാസയ്ക്ക് മുകളില്‍ ഹമാസ് ഭീകരര്‍ക്കെതിരെ അപ്പോഴും ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍.