55 വര്‍ഷമായി സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 71 വയസുള്ള ആഫ്രിക്കന്‍ വംശജന്‍ കാലിറ്റ്സെ നസാംവിറ്റയാണ് (Callitxe Nzamwita) ആ മനുഷ്യന്‍.
തന്റെ 16-ാമത്തെ വയസ് മുതലാണ് റുവാണ്ട സ്വദേശിയായ അദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് ജീവിക്കാന്‍ തുടങ്ങിയത്. സ്വന്തം വീട്ടില്‍ സ്വയം നിര്‍മ്മിച്ച തടവിലാണ് കാലിറ്റ്‌സെ ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വീടിന് ചുറ്റും 15 അടി ഉയരത്തില്‍ വേലി കെട്ടി മറച്ച അദ്ദേഹം ഒരു സ്ത്രീയും തന്റെ വീട്ടിലേക്ക് വരരുതെന്ന് ഗ്രാമവാസികളെ അറിയിച്ചിട്ടുണ്ട്. ‘ഞാന്‍ ഇവിടെ ഉള്ളില്‍ പൂട്ടിയിട്ട് എന്റെ വീടിന് വേലി കെട്ടാന്‍ കാരണം, സ്ത്രീകള്‍ എന്നോട് അടുത്ത് വരില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്ന് കാലിറ്റ്‌സെ പറയുന്നു.
തനിക്ക് എതിര്‍ലിംഗത്തിലുള്ളവരെ ഭയമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സ്വയം തടവിലിട്ട കാലിറ്റ്സെ നസാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഗ്രാമത്തിലെ സ്ത്രീകളാണെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
ഗ്രാമവാസികളായ സ്ത്രീകള്‍ കാലിറ്റ്ക്സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കാലിറ്റ്ക്സെ വന്ന് എടുത്ത് കൊണ്ട് പോകും. എന്നാല്‍, ആരോടെങ്കിലും സംസാരിക്കാന്‍ ഇയാള്‍ താത്പര്യപ്പെടുന്നില്ല.
Discussion about this post