ജറുസലേം: ഹമാസ്-ഇസ്രയേല്‍ സേന ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗാസ സുരക്ഷാ അതിര്‍ത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേല്‍ സേന. ബന്ദികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു.
250 ബന്ദികളെ രക്ഷിച്ചതായും ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 60-ലധികം ഹമാസുകാരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.
സൂഫ ഔട്ട്പോസ്റ്റിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് ബന്ദികളെ രക്ഷപ്പെടുത്തിയത്. ഈ രക്ഷാദൗത്യത്തിനിടെ 60 ഹമാസുകാരും കൊല്ലപ്പെട്ടു.
ALSO READ- രാജസ്ഥാനില്‍ ജോലിക്കിടെ മലയാളി സൈനികന് പാമ്പുകടിയേറ്റ് മരിച്ചു
ഇസ്രയേല്‍ സേന തന്നെയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോയില്‍ ഇസ്രയേല്‍ സൈനികര്‍ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതും പിന്നാലെ വെടിയൊച്ചകള്‍ മുഴങ്ങുന്നതും കേള്‍ക്കാം. മറവില്‍നിന്ന് വെടിയുതിര്‍ക്കുന്നതും മറ്റൊരാള്‍ ഔട്ട്പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
״שייטת, שייטת, תישארו בבונקר, אנחנו באים!״ לוחמי שייטת 13 בקרב על מוצב סופה
כוחות יחידת שייטת 13 בסדיר ובמילואים הוזנקו במסוקים תוך זמן קצר עם הגעת הדיווחים על החדירה בגבול עזה בשבת בבוקר וחברו לכוחות הלוחמים בשטח למאמץ משותף.
הכוחות החלו בלחימה ביישובי העוטף ובים במקביל>> pic.twitter.com/dSQTqqj2yr— צבא ההגנה לישראל (@idfonline) October 12, 2023
ബങ്കറിനു പുറത്ത് ഒരു ബന്ദിയെ സൈനികന് രക്ഷിച്ച് പുറത്തെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഇസ്രയേല്‍-ഹമാസ് യുദ്ധം ഏഴാം ദിവസത്തിലേക്കു കടന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലില്‍ 1,200 പേരും ഗാസയില്‍ 1,400 പേരും മരിച്ചതായാണ് കണക്കുകള്‍. 1,500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post