ടെല്‍അവീവ്: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഗാസയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടെന്നാണ് നിഗമനം. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സമ്പൂര്‍ണ ഉപരോധമാണ് മേഖലയില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആന്റണി ബ്ലിങ്കന്‍ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.