ടെല്‍അവീവ്: ഇസ്രയേല്‍-ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടെ ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍-സഹറിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മുന്നറിയിപ്പ്.
ഇസ്രായേല്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ സന്ദേശത്തില്‍ പറയുന്നു. അല്‍ സഹറിന്റെ ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തായത്. ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
‘ ഇസ്രയേല്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന് ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും. മഹ്മൂദ് അല്‍സഹറിന്റെ വാക്കുകളാണിത്.
Discussion about this post