ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇസ്രയേലില്‍ 1008 പേര് കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നുമാണ് ്അമേരിക്കയിലെ ഇസ്രയേല്‍ എംബസി വ്യക്തമാക്കിയത്.
അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗാസ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേല്‍ തകര്‍ത്തിരുന്നു.
അതേസമയം, രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകര്‍ത്തിരുന്നു.
Discussion about this post