പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്ത്, ടവറുകളില്‍ പലസ്തീന്റെ പതാക ഉയര്‍ന്നു

കുവൈത്ത് ടവറുകളില്‍ പലസ്തീന്‍ പതാകകള്‍ ഉയര്‍ന്നു.

കുവൈത്ത് സിറ്റി: ഹമാസ്-ഇസ്രയേല്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇതിനിടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത്. കുവൈത്ത് ടവറുകളില്‍ പലസ്തീന്‍ പതാകകള്‍ ഉയര്‍ന്നു.

ഗാസയിലും പലസ്തീന്‍ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളില്‍ പലസ്തീന്‍ പതാകകള്‍ ഉയര്‍ന്നത്.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അറബ്, അന്താരാഷ്ട്ര വേദികളില്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

അതേസമയം, പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയെ സംരക്ഷിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തു. വിഷയത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version