ജറുസലേം: ഇസ്രയേലിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ മൂന്നിടങ്ങിലെ ആക്രമണ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. സിബ്ദിന്‍, റുവൈസത്ത് അല്‍-അലം എന്നിവിടങ്ങളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും തെക്കന്‍ ലെബ്നനിലെ ഇസ്രായേല്‍ അധിനിവേശ ഷെബാ ഫാമുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണവും തങ്ങളാണ് നടത്തിയതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
ഈ ആക്രമണം, പാലസ്തീന് ജനങ്ങള്‍ക്കുളള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു. ഷെബാ ഫാമിലെ റഡാര്‍ സൈറ്റ് ഉള്‍പ്പെടെ മൂന്ന് പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് രേഖാമൂലമുള്ള പ്രസ്താവനയില്‍ ഹിസ്ബുള്ള അറിയിച്ചു.
ഇസ്രയേല്‍ 1967 മുതല്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധിനിവേശം നടത്തിയ ലെബനനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കന്‍ ലെബനനിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസിനെതിരെ തിരിച്ചടി തുടങ്ങിയത്.
അതേസമയം, യുദ്ധത്തിന്റെ രണ്ടാം ദിവസമായ ഇന്നും ഇസ്രയേലിന് കനത്ത നഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 26 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, യുദ്ധത്തില്‍ ഇതുവരം 500ലധികെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍.
ALSO READ- ഇസ്രയേല്‍ -ഹമാസ് യുദ്ധം; ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ
റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഹമാസിനെ നിര്‍ദയം അടിച്ചമര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കും. ഗാസയെ ഒഴിപ്പിക്കുമെന്നുമാണ് നെതന്യാഹു പറഞ്ഞത്.
ഇസ്രയേലിന് അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post