ബത്ലഹേം: തീര്‍ത്ഥാടനത്തിന് പോയ 38 പേരടങ്ങുന്ന മലയാളി സംഘം പലസ്തീനില്‍ കുടുങ്ങി. ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ നിന്ന് പുറപ്പെട്ട സംഘമാണ് ശനിയാഴ്ച ഉച്ചയോടെ ബെത്ലഹേമില്‍ കുടുങ്ങിയത്. രണ്ടു വൈദികരുള്‍പ്പെട്ട സംഘം നിലവില്‍ ഒരു ഹോട്ടലിലാണ് ഉള്ളത്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
പത്തനംതിട്ട ഇരവിപേരൂര്‍ നെല്ലാട് സ്വദേശി മനു മുംബൈയില്‍ നടത്തുന്ന ‘സിതഹോളിഡേയ്സ്’ ആണ് യാത്ര സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി മുംബൈയിലുള്ള മനുവും സംഘത്തിലുണ്ട്. ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ടില്ലെന്ന് മനു പറഞ്ഞു.
ശനി രാവിലെ ജെറുസലേമില്‍ സിനി മാര്‍ക്ക് കത്തീഡ്രലില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് അപകടസൈറണ്‍ മുഴങ്ങിയത്. തുടര്‍ന്ന് ഷെല്ലും ബോംബും പൊട്ടുന്നതിന്റെ ശബ്ദവും കേട്ടു. തുടര്‍യാത്രയില്‍ സൂക്ഷിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
ആദ്യത്തെ 3 ദിവസം ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും ഇന്നലെയാണ് പ്രശ്നം തുടങ്ങിയതെന്നും ടൂര്‍ ഓപ്പറേറ്റര്‍ മനു പറഞ്ഞു. അതിര്‍ത്തിയും വിമാനത്താവളവുമെല്ലാം അടച്ചതുകൊണ്ട് എങ്ങോട്ടും നീങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ എംബസിയുമായും അവിടെയുള്ള ടൂറിസം ഡിപ്പാര്‍ട്ട്മെന്റുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post