അച്ഛനുമായുള്ള സൗന്ദര്യപിണക്കത്തിന്റെ പേരില്‍ അച്ഛനെ തന്നെ വില്‍ക്കാന്‍ വച്ച് മകള്‍. വീടിന് മുന്നില്‍ അച്ഛന്‍ വില്‍പ്പനയ്ക്ക്, എന്ന് പറഞ്ഞ് ബോര്‍ഡ് വച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്.
അച്ഛന്‍ വില്‍പ്പനയ്ക്ക്, രണ്ട് ലക്ഷം രൂപ, കൂടുതല്‍ അറിയേണ്ടവര്‍ ബെല്‍ അടിക്കുക…വാതിലിലെ കമ്പികള്‍ക്കിടയില്‍ വെച്ചിരിക്കുന്ന നോട്ടീസില്‍ എഴുതിയിരിക്കുന്നത്.
അച്ഛന്‍ തന്നെയാണ് മകളുടെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു ചെറിയ അഭിപ്രായ വ്യത്യാസം, എട്ട് വയസുകാരി ജനല്‍പ്പടിയില്‍ ഫാദര്‍ ഫോര്‍ സെയില്‍സ് നോട്ടീസ് ഇടാന്‍ തീരുമാനിച്ചു. എനിക്ക് വേണ്ടത്ര മൂല്യമില്ലെന്ന് തോന്നുന്നു എന്ന ക്യാപ്ഷനോടെയാണ് ഈ ഫോട്ടോ പിതാവ് പങ്കുവെച്ചത്.
ഈ നോട്ടീസ് എഴുതുന്നതിന് മുന്‍പ് അവള്‍ എന്നോട് മാസശമ്പളം ചോദിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ എഴുതാന്‍ മടുപ്പ് തോന്നിയതിനാല്‍ അവള്‍ ഈ തുകയില്‍ ഉറച്ചു എന്നാണ് കമന്റായി പിതാവ് പ്രതികരിച്ചത്.
ങലഹമിരവീവീഹശര എന്ന എക്സ് യൂസര്‍ പങ്കുവെച്ച പോസ്റ്റിന് രസകരമായ റിപ്ലൈകളാണ് ലഭിക്കുന്നത്. ഒരു എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടില്‍ രണ്ട് ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
A minor disagreement and 8-year-old decided to put up a Father For Sale notice out of our apartment door.
Methinks I am not valued enough. 😞 pic.twitter.com/Epavc6gBis
— Melanchoholic (@Malavtweets) October 2, 2023