ചന്ദ്രയാന് ഒപ്പം ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാ-25 ചന്ദ്രനിൽ തകർന്നു വീണു; റഷ്യയുടെ അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യം ചാന്ദ്രദൗത്യം പരാജയം

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിക്കൊപ്പം തന്നെ ലോകശ്രദ്ധയാകർഷിച്ച് റഷ്യയുടെ ചാന്ദ്രദൗത്യം പരാജയമടഞ്ഞു. അമ്പത് വർഷത്തിന് ശേഷം റഷ്യ അയച്ച ചാന്ദ്ര പേടകം ചന്ദ്രനിൽ ഇറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ തകർന്നുവീഴുകയായിരുന്നു.

റഷ്യ അയച്ച പേടകമായ ലൂണാ 25 ലാൻഡിംഗിന് മുമ്പ്് തന്നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ റഷ്യൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല.

വലിയ സാങ്കേതിക തകരാറാണ് സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് 11 നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചു ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തി ഏഴു ദിവസം കൊണ്ട് ലാൻഡിംഗ് നടത്തുകയായിരുന്നു ലക്ഷ്യം.

അതേസമയം, സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയായതെന്നാണ് വിവരം. 1976ൽ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. തുടർന്ന് വലിയ പ്രതീക്ഷകളോടെ ഈ ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാൻഡിങ് നടത്താനുമായിരുന്നു പദ്ധതി.

ALSO READ- ഇന്ന് ഗണപതി മിത്താണെന്ന്, നാളെ നിങ്ങൾ മിത്താണെന്ന് പറയും; മറ്റു മതങ്ങളെ കണ്ടു പഠിക്കണം; അവരുടെ ആചാരങ്ങളെ കുറിച്ച് പറയാൻ ആരും ധൈര്യപ്പെടില്ല: ഉണ്ണി മുകുന്ദൻ

അതേസമയം ഇന്ധനം വലിയ തോതിൽ ചിലവിടാതെ ഇന്ത്യ നടത്തിയ ചാന്ദ്രപേടകം ചന്ദ്രയാന്റെ ഇതുവരെയുള്ള ഘട്ടങ്ങളെല്ലം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ചന്ദ്രയാൻ ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

Exit mobile version