കാലിഫോര്‍ണിയ: ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അറിയിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജീവനക്കാര്‍ ഓഫീസില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും മെറ്റ അറിയിച്ചു.
സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക. നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അതേസമയം, മുന്നറിയിപ്പ് നല്‍കിയ ശേഷവും ഇതേ സമീപനം തന്നെയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാമെന്നും മെറ്റ നിര്‍ദേശം വ്യക്തമാക്കുന്നു.
ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണെന്ന് മെറ്റ വ്യക്തമാക്കുന്നത്.