ഹവായ് ദ്വീപായ മൗവില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ പെട്ട് 36 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വലിയ നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മൗവില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അതിനിടെ ഡോറ ചുഴലിക്കാറ്റുമെത്തിയതോടെ കാട്ടുതീ അത്യന്തം അപകടകരമായി മാറുകയായിരുന്നു. 271 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് വിവരം.
മുപ്പത്തിയാറുപേര്‍ മരിച്ചതായാണ് വിവരം. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. മൗ ദ്വീപ് ഏറെക്കുറെ കത്തിയമര്‍ന്ന നിലയിലാണെന്നും രക്ഷപെടുന്നതിനായി പലരും കടലിലേക്ക് ചാടിയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Landing in Maui last night. #maui pic.twitter.com/KaurIA3jF7
— Claudia Griffin (@claudia5809) August 10, 2023
ദ്വീപില്‍ 52 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നതെന്നും അത്യന്തം ഭയാനകമാണ് സ്ഥിതിയെന്നും സ്വകാര്യ കമ്പനിയിലെ പൈലറ്റായ റിച്ചാര്‍ഡ് ഓള്‍സ്റ്റണ്‍ വെളിപ്പെടുത്തി.
സഞ്ചാരികള്‍ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നാട്ടുകാരടക്കം എല്ലാവരും ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. മൗവിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഫോണ്‍- വൈദ്യുത ബന്ധങ്ങള്‍ നിലച്ചു.