ജര്‍മ്മനി:വമ്പന്‍ സൈബര്‍ ആക്രമണത്തില്‍ അകപ്പെട്ട ജര്‍മ്മനി ആക്രമണത്തില്‍ നിന്നും പ്രതിരോധിച്ചതായി സൈബര്‍ ഡിഫന്‍സ് ഏജന്‍സി അറിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രമുഖര്‍ എന്നിവരടക്കമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെയാണ് സ്വകാര്യ ചാറ്റുകള്‍, സാമ്പത്തിക വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ന്നത്.
ഹാക്കിങ് പ്രതിരോധിക്കാനായെന്ന് അവകാശപ്പെടുമ്പോഴും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒക്ടോബറിന് മുന്‍പാണ് മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ എപ്പോഴാണ് ഹാക്കിങ് തുടങ്ങിയതെന്ന് വ്യക്തമല്ല. ഗോഡ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നാണ് കണ്ടെത്തി. 17000 പേര്‍ പിന്തുടരുന്ന ഈ അക്കൌണ്ട് ട്വിറ്റര്‍ അധികൃതര്‍ പിന്നീട് പൂട്ടിയിരുന്നു. ഹാക്കിങ്ങിന് പിന്നില്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണെന്നും റഷ്യയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.