ലോകമാനം അനവധി ഉപഭോക്താക്കളുള്ള സോഷ്യൽ മീഡിയാ വെബ്സൈറ്റ് ട്വിറ്റർ റീബ്രാൻഡ് ചെയ്തു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ അടിമുടി മാറിയിരിക്കുകയാണ്. ട്വിറ്റർ വെബ്സൈറ്റിലെ ലോഗോ ആയിരുന്ന പക്ഷിയുടെ ചിഹ്നം മാറി ഇപ്പോൾ X എന്ന പുതിയ ലോഗോ വന്നുകഴിഞ്ഞു. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആക്കി മാറ്റിയിട്ടുണ്ട്.
എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയാക്കി മാറ്റിയിരിക്കുകയാണ് ട്വിറ്ററിനെ.
ഞായറാഴ്ചയാണ് ട്വിറ്റർ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. പിന്നാലെ ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കുകയായിരുന്നു. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണിക്കുന്നുണ്ട്. നീലയ്ക്ക് പകരം കറുപ്പ് നിറത്തിലാണ് ലോഗോ. X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്ഫോം മാറും.
ALSO READ-നടി നൂറിൻ ഷെരീഫിനും തിരക്കഥാകൃത്ത് ഫഹീം സഫറിനും പ്രണയസാഫല്യം; വിവാഹം തിരുവനന്തപുരത്ത്
കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകൾക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറിയിട്ടുണ്ട്. സ്കിന്റേയും, സിഇഒ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ ഈ ലോഗോ ആണുള്ളത്.
ട്വിറ്റർ ഏറ്റെടുത്തിന് ശേഷം രജിസ്റ്റർ ചെയ്ത പുതിയ കമ്പനിയുടെ പേര് X corp എന്നായിരുന്നു.
Discussion about this post