അഗ്‌നിപര്‍വ്വതം എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടേയെങ്കിലും മനസ്സില്‍ ഭയമാണ് തോന്നാറുള്ളത്. എന്നാല്‍, നമ്മള്‍ കേട്ടിട്ടുള്ള പല അഗ്‌നിപര്‍വ്വതങ്ങളും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. മുന്‍പ് അഗ്‌നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ബ്രഡ്ഡും കുക്കീസും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ വൈറലായതാണ്.
എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു വീഡിയോയാണ് പുറത്തു നിന്നും വരുന്നത്. അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് രണ്ട് പേര്‍ ലോക റെക്കാര്‍ഡ് നേടിയിരിക്കുകയാണ്. അതും സജീവമായ അഗ്‌നിപര്‍വ്വതത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ കയറിലൂടെയാണ് ഇരുവരും നടന്ന് റെക്കാര്‍ഡ് സ്വന്തമാക്കിയത്.
അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്ലാക്ക്ലൈന്‍ നടത്തം പൂര്‍ത്തിയാക്കിയ, റാഫേല്‍ സുഗ്‌നോ ബ്രിഡിയും, അലക്‌സാണ്ടര്‍ ഷൂള്‍സുമാണ് ലോക റെക്കാര്‍ഡ് സ്വന്തമാക്കിയത്. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുര്‍ അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, വാനുവാട്ടുവിലെ യസൂര്‍ പര്‍വതത്തിന്റെ ഗര്‍ത്തത്തിന് മുകളില്‍ 42 മീറ്റര്‍ (137 അടി) ഉയരത്തിലാണ് ഇരുവരും നടന്നത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉയരുന്ന ശക്തമായ പുകയ്ക്കിടയില്‍ ശ്വസിക്കാല്‍ ബുദ്ധിമുട്ടായതിനാല്‍ ഇരുവരും ഹെല്‍മറ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് സ്ലാക്ക്ലൈന്‍ പൂര്‍ത്തിയാക്കിയത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും അഭിനന്ദനവുമായി രംഗത്തെത്തി.