ചിക്കൻ വീണ് കുട്ടിയുടെ കാല് പൊള്ളി; മൂന്നാഴ്ച കൊണ്ട് മാറിയ മുറിവിന് പിഴ നൽകാനാകില്ലെന്ന് മക്‌ഡൊണാൾഡ്‌സ്; ഒടുവിൽ ആറര കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

ഫ്‌ളോറിഡ: യുഎസ്എയിലെ ഫ്‌ളോറിഡയിൽ ചിക്കൻ നഗ്ഗെറ്റ്സ് വീണ് കാലിൽ പൊള്ളരേറ്റ കുട്ടിയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകി മക്ഡൊണാൾഡ്സ്. എട്ടു വയസുകാരിക്കാണ് ആറരക്കോടി (800,000 യുഎസ് ഡോളർ) രൂപ പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖല നൽകിയത്.

കുട്ടിക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ചൂടുള്ള ഭക്ഷണം നൽകിയതിന് 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. ഒലിവിയ എന്ന പെൺകുട്ടിയ്ക്ക് 2019-ലാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയത്ത് നാലുവയസായിരുന്നു പെൺകുട്ടിയുടെ പ്രായം.

മക്ഡോണാൾഡ്സിലെ ഡ്രൈവ് ത്രൂവിൽ നിന്ന് വാങ്ങിയ ഹാപ്പി മീൽ ബോക്സിലുള്ള ചൂടേറിയ ചിക്കൻ കുട്ടിയുടെ കാലിൽ വീണ് പൊള്ളലേൽക്കുകയായിരുന്നു. കുട്ടിയ്ക്ക് ഉണ്ടായ ശാരീകികമായും മാനസികമായ വേദനയ്ക്ക് പകരമായി നഷ്ട പരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. കുട്ടിയുടെ കാലിനേറ്റ പൊള്ളലടക്കമുള്ള ചിത്രവും കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നത്. എന്നാൽ മൂന്ന് ആഴ്ചകൾ കൊണ്ട് ഉണങ്ങിയ മുറിവിന് ഇത്രയും തുക നഷ്ട പരിഹാരം നൽകാനാവില്ലെന്നായിരുന്നു മക്ഡൊണാൾഡ്സ് വാദിച്ചത്.

ALSO READ- ചേരിപ്പോര്; ശോഭ സുരേന്ദ്രന് എതിരെ ഔദ്യോഗിക പക്ഷത്തിന്റെ പരാതി കേന്ദ്ര നേതൃത്വത്തിന്; കെ സുരേന്ദ്രന്റെ അടക്കം ആസ്തി കുത്തനെ കൂടിയത് ഉന്നയിച്ച് മറുപക്ഷവും

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്നും സാൽമൊണല്ല വിഷബാധ ഒഴിവാക്കുന്നതിന് നഗ്ഗറ്റുകൾക്ക് വേണ്ടത്ര ചൂട് ആവശ്യമാണെന്നും മക്‌ഡൊണാൾഡ്‌സ് വാദിച്ചു. ഡ്രൈവ്-ത്രൂവിൽ നിന്ന് പുറത്തുകടന്നാൽ ഭക്ഷണത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കമ്പനിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും കമ്പനി വാദിച്ചിരുന്നു.

എന്നാൽ ഭക്ഷണകാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടെന്നും ഇത് കുട്ടിയ്ക്ക് പരിക്ക് സംഭവിക്കുവാൻ കാരണമായെന്നും കോടതി നിരീക്ഷിച്ചു.

Exit mobile version