മെക്സിക്കോ സിറ്റി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച് ഭര്‍ത്താവ്. മെക്സിക്കോയിലാണ് നടുക്കുന്ന സംഭവം. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 32കാരനായ ഭര്‍ത്താവ് അല്‍വാരോ അറസ്റ്റില്‍. ചെകുത്താന് നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് സാത്താന് ഉപാസകനായ അല്‍വാരോ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
വിവാഹമോചിതയായ മരിയയെ ഒരുവര്‍ഷം മുമ്പാണ് അല്‍വാരോ വിവാഹം ചെയ്തത്. ദിവസങ്ങളോളം അമ്മയെ കാണാതായതോടെ അന്വേഷിച്ചെത്തിയ മക്കളില്‍ ഒരാളോടാണ് പ്രതി കൊലപാതവിവരം പറഞ്ഞത്.
also read: മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു
അമ്മയെ കൊന്നെന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പിന്നാലെ കുട്ടി വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പ്രതി പോലീസിനോടും കുറ്റം സമ്മതിച്ചു.
സാത്താന് ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചതു കൊണ്ടാണ് കൊല ചെയ്തതെന്നും കത്തിയും ഉളിയും ചുറ്റികയും കൊണ്ടായിരുന്നു കൊലപാതകമെന്നും അവയവ ഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി കുറച്ച് വീടിന് പുറകിലെ മലയിടുക്കില്‍ എറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു.
കുറച്ച് വീടിനുള്ളില്‍ സൂക്ഷിച്ചു. ഇതുമാത്രമല്ല, മരിയയുടെ തലച്ചോര്‍ മെക്സിക്കന്‍ ഭക്ഷണമായ ടാക്കോസിനൊപ്പം ഭക്ഷിച്ചെന്നും തലയോട്ടി സിഗരറ്റ് ചാരം ഇടുന്ന പാത്രമായി ഉപയോഗിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Discussion about this post